Advertisement

ഡൽഹി തെരഞ്ഞെടുപ്പ്: ആം ആദ്മിക്ക് പിന്നാലെ ബിജെപിയും വോട്ടിംഗ് മെഷീനുകൾക്ക് കാവൽ പ്രഖ്യാപിച്ചു

February 9, 2020
1 minute Read

തെരഞ്ഞെടുപ്പ് വരെ ആവർത്തിച്ച നാടകീയത ഡൽഹിയിൽ വോട്ടെടുപ്പിന് ശേഷവും തുടരുകയാണ്. എക്സിറ്റ് പോൾ പ്രവചനത്തെ തെറ്റിയ്ക്കുന്ന ഫലം വരുമ്പോൾ കുറ്റം പറയരുതെന്ന ബിജെപി അദ്ധ്യക്ഷന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വോട്ടിംഗ് മെഷിനുകൾക്ക് ബിജെപി കാവൽ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയാണ് ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ.

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ബിജെപി അദ്ധ്യക്ഷൻ മനോജ് തിവാരി സ്വീകരിച്ചത് പ്രവചനങ്ങളുടെ ആധികാരികതെയെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു. പ്രവചനങ്ങൾ തെറ്റിയ്ക്കുന്ന വിധി ചൊവ്വാഴ്ച വരുമ്പോൾ ആരും ബിജെപി യെ കുറ്റം പറയരുതെന്ന് മനോജ് തിവാരി പ്രസ്താവിച്ചു. എക്സിറ്റ് പോൾ പ്രവചനങ്ങളെ ആഘോഷമാക്കാൻ നിരത്തിലിറങ്ങിയ ആം ആദ്മി പ്രപർത്തകരെ അരവിന്ദ് കെജരിവാളിന്റെ വീട്ടിലെയ്ക്ക് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉടൻ വിളിച്ച് വരുത്തി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പ്രപർത്തകരുമായി കൂടിയാലോചന നടത്തി. തുടർന്ന് ചൊവ്വാഴ്ച വരെ വോട്ടിംഗ് മെഷീനുകൾക്ക് കാവൽ എർപ്പെടുത്തും എന്ന് ആം ആദ്മി പ്രഖ്യാപിച്ചു. എതാണ്ട് അർധ രാത്രിയോടെ വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ കാവലും ആരംഭിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം, വോട്ടിങ് യന്ത്രങ്ങള്‍ സീൽ ചെയ്ത് സ്ട്രോങ് റൂമിലേക്കു മാറ്റാതെ ചില ഉദ്യോഗസ്ഥർ സൂക്ഷിക്കുകയാണെന്ന് ആം ആദ്മി ആരോപിച്ചു. ബാബർപുരിലും വിശ്വാസ് നഗറിലും അടക്കം ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ എത്തിയെന്നാണ് പാർട്ടിയുടെ ആരോപണം.

ആം ആദ്മി കാവൽ ആരംഭിച്ചതോടെ ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നഡ്ഡയും പാർട്ടി നേതാക്കളുടെ അടിയന്തരയോഗം രാത്രി വിളിച്ചു. യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തിവാരി അടക്കമുള്ളവർ ആണ് പങ്കെടുത്തത്. സ്ട്രോങ്ങ് റൂമുകൾക്ക് മുന്നിൽ ആം ആദ്മി കാവലിന് ബദലായി പാർട്ടി സംഘത്തെ നിയോഗിയ്ക്കാൻ യോഗത്തിൽ തിരുമാനിച്ചു. ചൊവ്വാഴ്ചയാണ് ഡൽഹി നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ.

BJP, AAM Aadmi Party, Delhi Election, Voting Machines, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top