Advertisement

ലൈഫ് ഭവന പദ്ധതി; അടുത്ത ഘട്ടത്തില്‍ ഓരോ ജില്ലയിലും ഭവനസമുച്ചയം നിര്‍മിക്കും

February 9, 2020
1 minute Read

ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാണ് പദ്ധതി. ഇതിനായി സര്‍ക്കാറിന്റെയും വിവിധ വകുപ്പുകളുടെയും കൈവശമുള്ള ഭൂമി ഏറ്റെടുത്ത് സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഇത് സാധ്യമായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി കുടുംബശ്രീ ഭവന നിര്‍മാണ യൂണിറ്റുകള്‍ വഴി നിര്‍മിച്ച് നല്‍കിയ 121 ഭവനങ്ങളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി ആലപ്പുഴയില്‍ നിര്‍വഹിച്ചു.

പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കിയതിന് രാമോജി ഫിലിം സിറ്റിയുടെ ഉടമകളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. തുടര്‍ന്നും കേരളത്തിന്റെ വികസന കാര്യങ്ങളില്‍ സഹകരണം പ്രതീക്ഷിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഴ് കോടി രൂപ ചെലവഴിച്ചാണ് രാമോജി ഫിലിം സിറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ധാരണാപത്രം പ്രകാരം 116 വീടുകളാണ് നിര്‍മിക്കേണ്ടിയിരുന്നത്. മിച്ചം തുക കണ്ടെത്തി 121 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് കാര്യക്ഷമമായ ഇടപെടലുകള്‍ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights-  Life mission, The next step, building housing units

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top