സ്ഥാനക്കയറ്റത്തിനായി സംവരണം മൗലികാവകാശമല്ല : സുപ്രിംകോടതി

പൊതു മേഖലകളിൽ സ്ഥാനക്കയറ്റത്തിനായി സംവരണം മൗലികാവകാശമല്ലെന്ന് സുപ്രിംകോടതി. സ്ഥാനക്കയറ്റത്തിനായി സംവരണം ബാധകമാക്കില്ലെന്ന് സംസ്ഥാനം നിലപാടെടുത്താൽ മറിച്ചാകണമെന്ന് പറയാൻ നിയമസാധുതയില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിന്റെ അസിസ്റ്റന്റ് എഞ്ചിനിയർ തസ്തികയിലെ സ്ഥാനക്കയറ്റത്തിൽ പട്ടിക ജാതി പട്ടിക വിഭാഗത്തിന് സംവരണം നൽകിയതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
Read Also : കോട്ടയം കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കി
സംവരണം നൽകാനുള്ള ആർട്ടിക്കിൾ 16(4), 16 (4-A) അധികാരം സംസ്ഥാന സർക്കാരിനാണ്. പബ്ലിക്ക് പോസ്റ്റുകളിൽ സംവരണം നൽകാൻ സർക്കാരിനോട് നിർദേശിക്കാനാകില്ല. മാത്രമല്ല പട്ടിക ജാതി പട്ടിക വിഭാഗത്തിന് ജോലിക്കയറ്റത്തിന്റെ കാര്യത്തിൽ സംവരണം നൽകാൻ സർക്കാർ ബാധ്യസ്ഥരല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി.
‘എന്നാൽ ജോലിക്കയറ്റത്തിന് സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ആരെങ്കിലും ചോദ്യം ചെയ്താൽ സംവരണം ആവശ്യമാണെന്ന് തെളിയിക്കുന്ന രേഖകൾ സർക്കാർ ഹാജരാക്കണം’- ബെഞ്ച് പറഞ്ഞു. പട്ടിക ജാതി പട്ടിക വിഭാഗത്തിന് സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചാൽ തസ്തികയിൽ ഈ വിഭാഗത്തിന് പ്രതിനിധ്യമില്ലെന്ന് തെളിയിക്കാൻ സർക്കാരിനാകണമെന്നും കോടതി നിരീക്ഷിച്ചു.
Story Highlights- Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here