സ്മാര്‍ട്ടായി തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത്

പൂര്‍ണമായും സ്മാര്‍ട്ടായി തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ വിവിധ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് ലഭിക്കും.
പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങാതെ തന്നെ ഞൊടിയിടയില്‍ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന മുഴുവന്‍ അറിയിപ്പുകളും അപേക്ഷാ ഫോമുകളും സ്മാര്‍ട്ട് ഗ്രാമ പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്നതാണ് പദ്ധതി. പ്ലേ സ്റ്റോറില്‍ നിന്ന് പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ തന്നെ പഞ്ചായത്തിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വേഗത്തില്‍ ലഭിക്കും.
എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തന്നെ എല്ലാ മേഖലകളില്‍ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഇതിലൂടെ ലഭ്യമാകും.
പൊതു ജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി പരാതികളും നിര്‍ദേശങ്ങളും അറിയിക്കുന്നതിനുള്ള സംവിധാനം, ലൈവ് സിസിടിവി സ്ട്രീമിംഗ് തുടങ്ങി നൂറിലധികം സേവനങ്ങളാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ ആപ്ലിക്കേഷന്‍ വഴി ലഭിക്കുക.
Story Highlights: Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here