‘മക്കളേ, കപ്പ് കൊണ്ടു വന്നേക്ക്’; അണ്ടർ-19 ടീമിന് ആശംസകൾ നേർന്ന് വിരാട് കോലി

അണ്ടർ-19 ലോകകപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ടീമിന് ആശംസകൾ നേർന്ന കോലി കപ്പ് എത്തിക്കണമെന്നും ട്വീറ്റ് ചെയ്തു. അയൽക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ ഫൈനലിൽ നേരിടുക. ദക്ഷിണാഫ്രിക്കയിലെ പോച്ചസ്ട്രൂമിൽ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30നാണ് മത്സരം. ബംഗ്ലാദേശ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോൾ ഇന്ത്യ അഞ്ചാം കിരീടം തേടിയാണ് ഇറങ്ങുക. തുടർച്ചയായ നാലാം ഫൈനലിലാണ് ഇന്ത്യ ഇറങ്ങുന്നത്.
“ലോകകപ്പ് ഫൈനലിനു മുന്നോടിയായി ഇന്ത്യയുടെ അണ്ടർ-19 ടീമിന് ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. രാജ്യം നിങ്ങൾക്ക് പിന്തുണ നൽകുന്നു. കപ്പ് നാട്ടിലേക്കു കൊണ്ടു വരണം”- കോലി ട്വീറ്റ് ചെയ്തു.
2008ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ അണ്ടർ-19 കിരീടം നേടിയിരുന്നു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ രണ്ടാം കിരീടം നേടിയത്. ഡക്ക്‌വർത്ത് ലൂയിസ് പ്രകാരം 12 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 159ന് ഓൾഔട്ടായപ്പോൾ 25 ഓവറിൽ 116 വിജയലക്ഷ്യവുമായി ഇറങ്ങിയ് ദക്ഷിണാഫ്രിക്കക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഇക്കൊല്ലത്തെ സെമിഫൈനലിൽ ന്യൂസിലൻഡിനെ ആറ് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 44.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. ബംഗ്ലാദേശിനായി മഹ്മൂദുൽ ഹസൻ ജോയ് സെഞ്ചുറി അടിച്ചു.
ഇന്ത്യയാവട്ടെ ചിരവൈരികളായ പാകിസ്താനെയാണ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 വിജയലക്ഷ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. യശസ്വി ജയ്സ്വാള്‍ (105), ദിവ്യാന്‍ഷ് സക്സേന (59) എന്നിവരുടെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ തന്നെ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ജയ്സ്വാള്‍ 113 പന്തില്‍ നിന്നും എട്ട് ഫോറും നാല് സിക്സും അടക്കമാണ് സെഞ്ചുറി നേട്ടം കൈവരിച്ചത്.
Sending my best wishes to the Indian U19 Cricket Team ahead of their World Cup final. The nation is behind you, bring it home boys. ?? #U19CWC #IndianCricket @BCCI
— Virat Kohli (@imVkohli) February 9, 2020
Story Highlights: Virat Kohli, U-19 World Cup, Twitter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here