‘ഫെബ്രുവരി 14 പുൽവാമ ദിനം; കമിതാക്കളുടെ തോന്ന്യാസങ്ങൾ അനുവദിക്കില്ല’: ബജ്റംഗ്ദൾ

ഫെബ്രുവരി 14ന് വാലൻ്റൈൻ ദിനാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് തെലങ്കാന ബജ്റംഗ്ദൾ. ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്ന ഒന്നും അന്ന് അനുവദിക്കില്ലെന്നാണ് ബജ്റംഗ്ദൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കേണ്ടതാണെന്നും അന്ന് കമിതാക്കൾ തോന്ന്യാസം കാണിക്കരുതെന്നും ബജ്റംഗ്ദള്‍ തെലങ്കാന കണ്‍വീനര്‍ സുഭാഷ് ചന്ദര്‍ മുന്നറിയിപ്പ് നല്‍കി.

പ്രണയത്തിൻ്റെ പേരിൽ പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയും. അവർ ഇന്ത്യൻ സംസ്കാരത്തിനു കളങ്കം വരുത്തുകയാണ്. അങ്ങനെ ചെയ്യുന്നതു വഴി മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാക്കുന്നതിനൊപ്പം സ്വദേശി സംസ്കാരത്തെയും തകർക്കുകയാണ്. നമ്മുടെ സംസ്കാരത്തെപ്പറ്റി അവർ മനസ്സിലാക്കണം. ഞങ്ങൾ അത് അവർക്ക് വിശദീകരിച്ചു നൽകുമെന്നും ബജ്റംഗ്ദൾ പറഞ്ഞു.

മൾട്ടി നാഷണൽ കമ്പനികളാണ് വാലൻ്റൈൻസ് ഡേയെ പ്രോത്സാഹിപ്പിക്കുന്നത്. അവർ അന്ന് യുവതീയുവാക്കൾക്ക് പ്രത്യേക ഓഫറുകൾ നൽകി ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു. മാളുകളുടെ ഉടമസ്ഥരും ഇവൻ്റ് മാനേജർമാരും ഈ ദിനത്തെപ്പറ്റി യുവജനതയെ ഓർമിപ്പിക്കുകയും ഓഫറുകൾ നൽകുകയും ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു.

ബജ്റംഗ്ദൾ പ്രണയത്തിന് എതിരല്ലെന്നും വാലൻ്റൈസ് ഡേയ്ക്ക് മാത്രമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്നും അവർ പറയുന്നു.

Story Highlights: Bajrangdal, Valentines Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top