Advertisement

എയ്ഡഡ് സ്‌കൂള്‍ നിയമനം: സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി സ്‌കൂള്‍ ഉടമകള്‍

February 10, 2020
1 minute Read

എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിയമ നടപടിക്കൊരുങ്ങി സ്‌കൂള്‍ ഉടമകള്‍. നാളെ തിരുവനന്തപുരത്ത് സ്‌കൂള്‍ ഉടമ സംഘടനയുടെ യോഗം ചേരും. നിയമന വിഷയത്തില്‍ നിലപാട് മാറ്റില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരുന്നു. അതേസമയം, സ്‌കൂള്‍ ഉടമകള്‍ക്ക് പിന്തുണയുമായി പ്രതിപക്ഷം രംഗത്തെത്തി.

സ്‌കൂള്‍ വാടകയ്‌ക്കെടുക്കാന്‍ തയാറെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് എയ്ഡഡ് സ്‌കൂള്‍ ഉടമകള്‍ യോഗം ചേരുന്നത്. സര്‍ക്കാരിനെതിരെ നിയമ നടപടി സ്വീകരിക്കുക, പ്രൊട്ടക്ടഡ് അധ്യാപകരുടെ തെറ്റായ കണക്ക് ബജറ്റില്‍ ഉള്‍പ്പെടുത്തിയ തോമസ് ഐസക്കിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കുക എന്നിവയാണ് പ്രധാന അജണ്ട. സ്‌കൂളുകള്‍ വാടകക്ക് നല്‍കാനോ വില്‍ക്കാനോ തയാറെന്നും സ്‌കൂള്‍ ഉടമകള്‍ സര്‍ക്കാരിനെ അറിയിക്കും.

എയ്ഡഡ് സ്‌കൂളുകളില്‍ വിദ്യാഭ്യാസാവകാശ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ഒരു കുട്ടി അധികമായാല്‍ പോലും അധ്യാപക നിയമനം നടത്തുകയാണെന്നും ഇനി സര്‍ക്കാര്‍ അറിഞ്ഞേ നിയമനം നടത്താവൂ എന്നു മാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്.

Story Highlights: Aided school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top