ശബരിമല ഇടത്താവളങ്ങളില്‍ സംഘടിപ്പിച്ച ശബരി മേളയില്‍ 78 ലക്ഷം രൂപയുടെ വില്‍പന

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച വിപണന മേള ‘ശബരി മേള 2019’ ല്‍ 78 ലക്ഷം രൂപയുടെ (78,38912) വില്‍പന. നാല് ഇടത്താവളങ്ങളിലായി ഒന്നരമാസം നടത്തിയ മേളയില്‍ 2.75 ലക്ഷം ആളുകള്‍ എത്തി. പത്തനംതിട്ട ജില്ലയിലെ പന്തളത്താണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 22 സ്റ്റാളുകളിലായി 42 ലക്ഷം രൂപയുടെ വില്‍പനയുണ്ടായി.
തിരുവനന്തപുരം ആറ്റുകാലില്‍ 20.7 ലക്ഷം രൂപയുടെയും ആലപ്പുഴ ചെങ്ങന്നൂരില്‍ 13.7 ലക്ഷം രൂപയുടെയും വിപണനം നടന്നു. ആറ്റുകാലില്‍ 18 ഉം ചെങ്ങന്നൂരില്‍ 16 ഉം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. കുറ്റിപ്പുറം മിനി പമ്പ ഇടത്താവളത്തില്‍ ഒമ്പത് സ്റ്റാളുകളിലായി രണ്ട് ലക്ഷം രൂപയുടെ വില്‍പനയാണുണ്ടായത്.
ചെറുകിട വ്യവസായ സംരംഭകരുടെയും പരമ്പരാഗത മേഖലയുടെയും ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മികച്ച വിപണന സാധ്യതകള്‍ സൃഷ്ടിക്കുന്നതിനുമാണ് മേള സംഘടിപ്പിച്ചത്.
നിക്ഷേപക സൗഹൃദമാകുന്നതിനൊപ്പം സംരംഭകര്‍ക്ക് വിപണി കണ്ടെത്താനും സഹായിക്കുകയെന്ന വ്യവസായ വകുപ്പിന്റെ നിലപാടിന്റെ ഭാഗമായിരുന്നു മേളകള്‍. കേരളത്തനിമയുള്ള ഉത്പന്നങ്ങള്‍ യഥാര്‍ത്ഥ മൂല്യത്തോടെയും നിലവാരത്തോടെയും മേളയില്‍ വില്‍പനക്കെത്തി. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ മേള സംഘടിപ്പിക്കാനാണ് തീരുമാനം.
Story Highlights: sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here