Advertisement

ട്രാൻസിന് സെൻസർ ബോർഡ് കത്രിക വയ്ക്കുമോ? നാളെ ചിത്രം മുംബൈയിൽ പുനഃപരിശോധനയ്ക്ക്

February 10, 2020
9 minutes Read

അൻവർ റഷീദ്- ഫഹദ് ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ‘ട്രാൻസ്’ സെൻസർ കുരുക്കിൽ. നാളെ സിനിമ മുംബൈയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റിവൈസിംഗ് കമ്മറ്റി കാണും.

Read Also: ട്രാൻസിലെ ആദ്യ ഗാനം ‘രാത്ത്’ പുറത്ത്; ട്രെഡിംഗിൽ രണ്ടാമത്

നേരത്തെ സിനിമ കണ്ട തിരുവന്തപുരം സെന്ററിൽ നിന്ന് 17 മിനിറ്റോളം ദൈർഘ്യമുള്ള രംഗങ്ങൾക്ക് കത്രിക വയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് സംവിധായകൻ തയാറായില്ല. തുടർന്നാണ് മുബൈയിലുള്ള റിവൈസിംഗ് കമ്മറ്റിയുടെ പുനഃപരിശോധനയ്ക്ക് അയച്ചത്. ഇക്കാര്യം സമൂഹ മാധ്യമത്തിൽ കുറിച്ചത് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ്.

വാലന്റയിൻസ് ദിനമായ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. ഏഴ് വർഷത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ട്രാൻസിനുണ്ട്. 2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അൻവർ റഷീദ് സംവിധാനം ചെയ്ത അവസാന ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികൾ’ എന്ന ആന്തോളജി ചിത്രത്തിൽ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു.

ചിത്രത്തിൽ ഫഹദിനൊപ്പം വിനായകൻ, ഗൗതം വാസുദേവ് മേനോൻ, നസ്രിയാ നസിം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോൻ, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശൃന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

trance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top