Advertisement

‘ഞാൻ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ അഭിമാനം മാത്രം’; പിന്തുണയ്ക്ക് നന്ദിയറിച്ച് സഞ്ജു സാംസൺ

May 19, 2024
2 minutes Read

കേരളത്തില്‍ നിന്നുള്ള പിന്തുണയ്ക്ക് നന്ദി അറിയിച്ച് സഞ്ജു സാംസൺ. രാജസ്ഥാന്‍ റോയല്‍സ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ. ഞാന്‍ കേരളത്തില്‍ നിന്നാണെന്ന് പറയുന്നതില്‍ എനിക്ക് വളരെയേറെ സന്തോഷമാണ്. ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും കളിക്കാതിരിക്കുമ്പോഴും പുറത്താവുമ്പോഴും തരുന്ന പിന്തുണ വളരെ വലുതാണ്.

അതെല്ലാം കിട്ടുന്നതില്‍ ഏറെ സന്തോഷം. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതും മികച്ച പ്രകടനം പുറത്തെടുക്കുന്നതുമാണ് എല്ലാവര്‍ക്കും ഇഷ്ടമെങ്കില്‍, അത് നന്നായിട്ട് ചെയ്യാന്‍ ശ്രമിക്കാം. ഇത്രയും സ്‌നേഹത്തിനും പിന്തുണയ്ക്കും കടപ്പെട്ടിരിക്കുന്നുവെന്നും സഞ്ജു രാജസ്ഥാന്‍ റോയല്‍സ് പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു.

അതേസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം മഴമൂലം വൈകുന്നു. മഴ പെയ്തോതടെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച കൊല്‍ക്കത്തക്ക് മത്സരഫലം നിര്‍ണായകമല്ലെങ്കിലും പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ രാജസ്ഥാന്‍ റോയല്‍സിന് സംബന്ധിച്ച് ഇന്നത്തെ മത്സരഫലം അതിനിര്‍ണായകമാണ്.

കൊല്‍ക്കത്തക്കെതിരെ ഇന്ന് ജയിച്ചാല്‍ 18 പോയിന്‍റുമായി രണ്ടാം സ്ഥാനത്തെത്തി രാജസ്ഥാന് ആദ്യ ക്വാളിഫയറിന് യോഗ്യത നേടാനാവും. എന്നാൽ തോല്‍വിയാണെങ്കില്‍ 16 പോയിന്‍റുമായി മൂന്നാം സ്ഥാനത്താവുന്ന രാജസ്ഥാന്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനെയാകും നേരിടേണ്ടി വരിക. ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ച് പോയിന്‍റ് പങ്കിടേണ്ടിവന്നാലും രാജസ്ഥാൻ മൂന്നാം സ്ഥാനത്താവും.

Story Highlights : Sanju Samson Thanking Kerala Fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top