Advertisement

തെരഞ്ഞെടുപ്പ് തോൽവി; ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവച്ചു

February 11, 2020
1 minute Read

നിയമസഭാ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തിന് പിന്നാലെ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. തോൽവിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് സുഭാഷ് ചോപ്ര അധ്യക്ഷ സ്ഥാനം രാജിവച്ചത്.

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നുവെന്നും ആം ആദ്മിയും ബിജെപിയും നടത്തിയ രാഷ്ട്രീയ ധ്രുവീകരണമാണ് കോൺഗ്രസിന്റെ വോട്ട് വിഹിതം കുറയാൻ കാരണമെന്നും തോൽവിയുടെ കാരണം വിശകലനം ചെയ്യുമെന്നും സുഭാഷ് ചോപ്ര പറഞ്ഞു.

ഡൽഹിയിൽ ഇത് രണ്ടാം തവണയാണ് കോൺഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9.7 ആയിരുന്നു വോട്ടിംഗ് ശതമാനമെങ്കിൽ ഇക്കുറി അത് 4.27 ശതമാനമായി കുറഞ്ഞു. ഷീല ദീക്ഷിതിന്റെ വിയോഗത്തിനു പിന്നാലെ ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത സുഭാഷ് ചോപ്രയ്ക്ക് പാർട്ടിയിലെ ആഭ്യന്തര ഭിന്നതയ്ക്ക് പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല.

Story highlight: Delhi Congress president, Subhash Chopra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top