‘ഞങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞു’ : ആംആദ്മി നേതാവ് സൗരഭ് ഭർദ്വാജ്

തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് ആംആദ്മി നേതാവ് സൗരഭ് ഭർദ്വാജ്. ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് സൗരഭ്.
‘ഡൽഹിയിലെ ജനങ്ങൾ ആം ആദ്മി പാർട്ടിയുടെ ഭരണ രീതി അംഗീകരിച്ചു കഴിഞ്ഞു. ബിജെപി സ്ഥാനാർത്ഥിയുടെ ഇരട്ടി വോട്ടാണ് എനിക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.’- സൗരഭ് ഭർദ്വാജ് പറയുന്നു. നേരത്തെ 1505 വോട്ടിന്റെ ലീഡിൽ സൗരഭ് മുന്നിലായിരുന്നു.
ഡൽഹിയിൽ വ്യക്തമായ ലീഡോഡെ ആം ആദ്മി പാർട്ടി മുന്നേറുന്നതിനിടെയാണ് പ്രതികരണങ്ങളുമായി നേതാക്കൾ രംഗത്തെത്തുന്നത്.
Read Also : ‘ഞങ്ങളുടെ വിജയം യഥാർത്ഥ രാജ്യസ്‌നേഹം എന്തെന്ന് തെളിയിക്കും’: മനീഷ് സിസോദിയ
യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.
‘യഥാർത്ഥ ദേശസ്‌നേഹം എന്തെന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതാണെന്ന് ഞങ്ങളുടെ വിജയം തെളിയിക്കും. വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കും വേണ്ടി പ്രവർത്തിക്കണം.’ സിസോദിയ വ്യക്തമാക്കി.
Story Highlights- Delhi election 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here