പൗരത്വ നിയമ ഭേദഗതി; പ്രതിഷേധത്തിൽ തീവ്രവാദ സ്വഭാവം ഉള്ളവർ കടന്നുകൂടിയിട്ടുണ്ടെന്ന അഭിപ്രായം സിപിഐക്കില്ല: കാനം രാജേന്ദ്രൻ

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയെ തള്ളി സിപിഐ. കേരളത്തിൽ നടന്ന പൗരത്വ സമരങ്ങളിൽ തീവ്രവാദ സ്വഭാവമുള്ളവർ കടന്ന് കൂടിയിട്ടുണ്ടെന്ന അഭിപ്രായം പാർട്ടിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
Read Also: സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ ആരംഭിക്കില്ല; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി നിയമസഭയിൽ
അത് പറഞ്ഞവരോടും ആവർത്തിച്ചവരോടും തന്നെ ചോദിക്കണം. പാർട്ടി അത് പരിശോധിച്ചിട്ടില്ല. തീവ്രവാദ സംഘടനകളുമായി സിപിഐക്ക് ബന്ധമില്ല. മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും തന്റെ പക്കൽ ഇന്റലിജൻസ് ഇല്ലെന്നും കാനം.
പന്തീരാങ്കാവ് കേസിൽ യുഎപിഎ ചുമത്തേണ്ട കാര്യമില്ലെന്ന് കാനം ആവർത്തിച്ചു. യുഎപിഎ കരിനിയമമാണ്. ഇടത് പാർട്ടികൾഎല്ലാക്കാലവും യുഎപിഎക്കെതിരാണ്. നിയമപരമായി എൻഐഎക്ക് കേസ് സംസ്ഥാനത്തിന് തിരിച്ചേൽപിക്കാനോ, തെളിവില്ലെങ്കിൽ തള്ളാനോ സാധിക്കുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here