സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ ആരംഭിക്കില്ല; നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി നിയമസഭയിൽ

സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ലെന്ന നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 2012 ആഗസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാനുള്ള നിർദേശം നൽകി. ഈ ഫയൽ 2015 ഡിസംബറിൽ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയത്. ഈ ഉത്തരവ് നിലനിൽക്കുന്നു. എന്നാൽ സംസ്ഥാനത്ത് തടങ്കൽ പാളയങ്ങൾ തുടങ്ങില്ല എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവർത്തിച്ചു.
വിസ കാലാവധി കഴിഞ്ഞ് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന വിദേശികളെ മാറ്റിപ്പാർപ്പിക്കുന്ന ഫയലാണ് സാമൂഹിക നീതി വകുപ്പിന് കൈമാറിയതെന്ന് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക മാറുന്നത് വരെ സെൻസസ് നടപടികൾ നിർത്തിവക്കാൻ എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു.
സെൻസസുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക മാറ്റാൻ ബോധവത്കരണം നടത്തുമെന്ന് മുഖ്യമന്ത്രി മറുപടി നല്കി. വിഴിഞ്ഞം കരാർ വ്യവസ്ഥയിൽ മാറ്റമില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയെ അറിയിച്ചു.
pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here