2024 ല്‍ മോദിക്ക് എതിര് അരവിന്ദ് കേജ്‌രിവാളോ…?

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. നിലവില്‍ 58 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലാണ്.
2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ അധികം സീറ്റ് നേടിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ ബിജെപിക്കായില്ല. 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഒരിടത്തും ലീഡ് ഉയര്‍ത്താനായില്ല. അഞ്ച് ശതമാനത്തില്‍ താഴെ വോട്ട് വിഹിതം നേടാന്‍ മാത്രമെ കോണ്‍ഗ്രസിനായുള്ളൂ.
രാഷ്ട്രനിര്‍മാണത്തിനായി ആം ആദ്മിക്കൊപ്പം ചേരൂ എന്ന പോസ്റ്ററാണ് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. നരേന്ദ്ര മോദിക്കെതിരായ ഒരു ബദല്‍ മുഖമായി കേജ്രിവാള്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
വിജയത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല. രാഷ്ട്രനിര്‍മാണത്തിന് ആം ആദ്മി എന്ന ബാനര്‍ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്തും ഉയര്‍ത്തിയിട്ടുണ്ട്.
2024 ല്‍ മോദിക്ക് എതിരായി കേജ്‌രിവാള്‍ എത്തുമെന്ന സൂചന നല്‍കുന്ന പോസ്റ്ററുകളും ആം ആദ്മി പ്രവര്‍ത്തകര്‍ വിജയാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രകടനങ്ങളിലുണ്ട്.
Story Highlights: delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here