നഗ്നചിത്രം പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്നു; പാക് സ്പിന്നർക്കെതിരെ ആരോപണവുമായി യുവതി

പാക് സ്പിന്നർ ഷദാബ് ഖാനെതിരെ ഗുരുതര ആരോപണവുമായി ദുബായ് സ്വദേശിയായ യുവതി. നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഷദാബ് തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുകയായാണെന്നാണ് അഷ്രീന സഫിയ എന്ന യുവതിയുടെ ആരോപണം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്.
നീണ്ട ഒരു കുറിപ്പോടെയാണ് യുവതിയുടെ പോസ്റ്റ്. ‘ഞാനും പാകിസ്താനി ക്രിക്കറ്റർ ഷദാബ് ഖാനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഒട്ടേറെ വാർത്തകൾ വന്നിരുന്നു. അതൊക്കെ ഞാൻ അവഗണിച്ചു. എങ്കിലും ഇപ്പോൾ അതെൻ്റെ കുടുംബത്തെയും ബാധിക്കുകയാണ്. 2019 മാർച്ചിൽ ഞാനും ഷദാബും അടുത്ത സുഹൃത്തുക്കളായി. 2019 ലോകകപ്പിൽ ഞങ്ങൾ കൂടുതൽ അടുത്തു. ഷദാബിനൊപ്പം വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാനായി 15000 യുഎസ് ഡോളറിലധികം തുക ഞാൻ ചെലവഴിച്ചിട്ടുണ്ട്. പക്ഷേ, എനിക്കൊപ്പം മറ്റു സ്ത്രീകളുമായും അയാൾക്ക് ബന്ധമുണ്ടായിരുന്നു. പലതവണ ഈ ബന്ധത്തിൽ നിന്ന് ഞാൻ പുറത്തുവരാൻ ശ്രമിച്ചെങ്കിലും തൻ്റെ അധികാരം ഉപയോഗിച്ച് അയാൾ എന്നെ പിടിച്ചു നിർത്തി. ഒരു പാകിസ്താനി മാധ്യമപ്രവർത്തകൻ ഞങ്ങളുടെ ബന്ധം അന്വേഷിച്ച് അറിഞ്ഞതോടെ പല നമ്പരുകളിൽ നിന്ന് എന്നെ ബന്ധപ്പെട്ടു. ഞങ്ങളുടെ ബന്ധം ആരോടെങ്കിലും പറഞ്ഞാൽ എൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയാണ്.”- പോസ്റ്റിൽ പറയുന്നു.
പാക് ടീമിലെ സ്ഥിര സാന്നിധ്യമാണ് 21കാരനായ ഷദാബ് ഖാൻ. ലെഗ് ബ്രേക്ക് ബൗളറായ ഷദാബ് ബാറ്റ് കൊണ്ടും തിളങ്ങാറുണ്ട്. 43 ഏകദിനങ്ങളിൽ നിന്ന് 59 വിക്കറ്റുകളും 40 ടി-20കളിൽ നിന്ന് 48 വിക്കറ്റുകളും ഷദാബിനുണ്ട്. വിഷയത്തിൽ ഷദാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Story Highlights: Shadab Khan, Pakistan Cricketer, Blackmailing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here