Advertisement

രോഗികൾക്ക് ആശ്വസിക്കാം; അവയവമാറ്റ ശസ്ത്രക്രിയയുടെ മരുന്നുകളുടെ വില ഗണ്യമായി കുറയും

February 11, 2020
1 minute Read

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസിക്കാം. ശസ്ത്രക്രിയയുടെ മരുന്നുകളുടെ വില ഗണ്യമായി കുറയും. മരുന്ന് വില കുറയുന്നതോടെ പ്രതിമാസം 1000 രൂപ നിരക്കിലേക്ക് മരുന്നുകളുടെ തുക നിജപ്പെടുത്താം.

സംസ്ഥാനത്ത് പ്രതി വർഷം 300ഓളം അവയവമാറ്റ ശസ്ത്രക്രിയകളാണ് നടക്കുന്നത്. എന്നാൽ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാർ നിർദേശിക്കുന്ന രോഗികളുടെ എണ്ണം ഇതിലും കൂടുതലാണ്. മരുന്നുകളുടെ വില പലപ്പോഴും രോഗികളെ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കാറുണ്ട്.

നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ദിവസേന 750 രൂപയുടെ മരുന്നുകളാണ് ഒരാൾക്ക് ഉപയോഗിക്കേണ്ടി വരുന്നത്. മരുന്നിന്റെ വില കുറഞ്ഞാൽ പ്രതിമാസ ചെലവ് 1000 രൂപയിലേക്ക് താഴും. കേരള സ്റ്റേറ്റ് ഡ്രഗ് ആന്റ് ഫാർമസ്യൂട്ടിക്കൽസിന്റെ നേതൃത്വത്തിൽ മരുന്നുകൾ ഉത്പാദിപ്പിക്കാനുള്ള സർക്കാർ തീരുമാനമാണ് മരുന്നുകളുടെ വിലക്കുറവിന് കാരണം. തീരുമാനത്തെ ആരോഗ്യരംഗത്തുള്ളവർ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് ഏറെ ആശ്വാസമാണ് സർക്കാറിന്റെ ഈ പ്രഖ്യാപനം. ഇതോടൊപ്പം ക്യാൻസർ മരുന്നുകളുടെ വിലയും കുറയും.

Story highlight: organ transplantation 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top