‘പ്രതീക്ഷ കൈവിട്ടിട്ടില്ല, ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’ : ബിജെപി നേതാവ് മനോജ് തിവാരി

ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി കൂപ്പുകുത്തുമ്പോഴും പ്രതീക്ഷ കൈവിടാതെ അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ് ബിജെപി നേതൃത്വം. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ഡൽഹിയിലെ ബിജെപി നേതാവ് മനോജ് തിവാരി പറഞ്ഞു.
‘ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ അന്തരമുണ്ട്. എന്നിരുന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഫലം എന്തുതന്നെയാണെങ്കിലും ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ ന്നെ നിലയിൽ ഞാൻ അതിന് ഉത്തരവാദിയായിരിക്കും.’- മനോജ് തിവാരി പറഞ്ഞു.
Read Also : ‘ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’: ബിജെപി നേതാവ് മനോജ് തിവാരി
നേരത്തെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് തികഞ്ഞ വിജയ പ്രതീക്ഷ വെച്ചുപുലർത്തിയ മനോജ് തിവാരിയുടെ സ്വരത്തിൽ നിലവിൽ ആത്മവിശ്വാസം കുറവാണ്.
തനിക്ക് ആശങ്കയില്ലെന്നും ബിജെപിക്ക് ഇന്ന് നല്ല ദിവസമായിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നുമാണ് നേരത്തെ മനോജ് തിവാരി പറഞ്ഞിരുന്നത്. ഡൽഹിയിൽ ഇന്ന് തങ്ങൾ അധികാരത്തിലേറുമെന്നും 55 സീറ്റ് ബിജെപി നേടിയാൽ അത്ഭുതപ്പെടരുതെന്നും മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ തികഞ്ഞ ഭൂരിപക്ഷത്തോടെ ആംആദ്മി മുന്നേറുകയാണ്.
Story Highlights- Manoj Tiwari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here