‘ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’: ബിജെപി നേതാവ് മനോജ് തിവാരി

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ വിജയപ്രതീക്ഷ വച്ചുപുലർത്തി ബിജെപി നേതാക്കൾ. എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. ഡൽഹി ബിജെപി നേതാവ് മനോജ് തിവാരിയാണ് വോട്ടെണ്ണലിന് മുമ്പേ ഇത് സംബന്ധിച്ച ആദ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
Manoj Tiwari, BJP Delhi Chief: I am not nervous. I am confident that it will be a good day for BJP. We are coming to power in Delhi today. Don’t be surprised if we win 55 seats. #DelhiResults pic.twitter.com/3xPHnd6qNf
— ANI (@ANI) February 11, 2020
‘എനിക്ക് ആശങ്കയില്ല. ബിജെപിക്ക് ഇന്ന് നല്ല ദിവസമായിരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഡൽഹിയിൽ ഇന്ന് ഞങ്ങൾ അധികാരത്തിലേറും. ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’- മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു.
79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 2015ൽ 67.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Story Highlights- Delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here