Advertisement

ബിജെപി എംഎൽഎയ്ക്ക് എതിരെ ബലാത്സംഗ ആരോപണവുമായി യുവതി

February 11, 2020
0 minutes Read

ബിജെപി എംഎൽഎയ്ക്ക് എതിരെ ബലാത്സംഗ ആരോപണവുമായി യുവതി. ഉത്തർപ്രദേശിലെ ഭാദോഹിയിൽ വച്ച് സ്ഥലത്തെ ബിജെപി എംഎൽഎ രവീന്ദ്രനാഥ് ത്രിപാഠിയും മറ്റ് ആറ് പേരും ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പരാതിക്കാരിയുടെ ഭർത്താവ് മരിച്ചത് 2007ലാണ്. പിന്നീട് 2014ൽ എംഎൽഎയുടെ മരുമകനുമായി ഇവർ സൗഹൃദത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി എംഎൽഎയുടെ മരുമകൻ വർഷങ്ങളോളം ശാരീരികമായി ചൂഷണം ചെയ്തതായും യുവതി.

പിന്നീട് 2017ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സമയത്ത് എംഎൽഎയുടെ മരുമകൻ ഒരു മാസത്തോളം ഹോട്ടലിൽ വച്ച് തന്നെ പീഡിപ്പിച്ചതായും, ഈ സമയത്ത് എംഎൽഎയും കുടുംബത്തിലെ മറ്റ് ചിലരും ബലാത്സംഗം ചെയ്തതായും പരാതിയിൽ പറയുന്നതായി പൊലീസ് ഉദ്യോഗസ്ഥൻ രാം ബദൻ സിംഗ് പറഞ്ഞു. കേസ് അഡീഷണൽ പൊലീസ് സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top