പാചക വാതക വിലയിൽ 146 രൂപയുടെ വർധന

പാചക വാതക വിലയിൽ വൻ വർധന. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്. 14.2 കിലോയുള്ള സിലിണ്ടറിന് 146 രൂപ കൂടി 850 രൂപ 50 പൈസയായി.

വില വർധന പ്രാബല്യത്തില്‍  വന്നതായാണ് പെട്രോളിയം കമ്പനികളുടെ അറിയിപ്പ്. സാധാരണ എല്ലാ മാസവും ആദ്യമാണ് വില പുതുക്കാറ്.

അതേ സമയം, സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുന്ന വില ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകും. സബ്‌സിഡി ഇല്ലാത്തവരാകും മുഴുവൻ തുക നൽകേണ്ടി വരിക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top