‘എന്തൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ?’ ബെഹ്രയ്‌ക്കെതിരെ ജേക്കബ് തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പൊലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ് തോമസ്. ‘എന്തൊക്കെ മോഷ്ടിക്കാം എവിടുന്നൊക്കെ മോഷ്ടിക്കാമെന്ന് കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ” എന്നാണ് ജേക്കബ് തോമസിന്റെ പതികരണം .

ഫേസ്ബുക്കിലൂടെയാണ് ജേക്കബ് തോമസ് പ്രതികരണം നടത്തിയത്. ‘കള്ളൻ കപ്പലിൽ തന്നെ’യെന്ന ഹാഷ് ടാഗോടെയാണ് ജേക്കബ് തോമസ് സി.എ.ജി റിപ്പോർട്ടിന്റെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.നേരത്തെ ജേക്കബ് തോമസിനെ മാറ്റി നിർത്തി ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് ഇരുവർക്കുമിടയിൽ പരസ്യ പോരിന് വഴി വെച്ചിരുന്നു.

Read Also : 25 റൈഫിളുകൾ, 12061 വെടിയുണ്ടകൾ എന്നിവ കാണുന്നില്ല; ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള തുക വകമാറ്റി : ബെഹ്രയ്‌ക്കെതിരെ സിഎജി റിപ്പോർട്ട്

പൊലീസ് ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള തുകയിൽ നിന്നും 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയെന്ന വാർത്ത ഇന്ന് വൈകിട്ടോടെയാണ് പുറത്തുവരുന്നത്. തുക ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിച്ചുവെന്നും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നു. തിരുവനന്തപുരം എസ്എപി ബറ്റാലിയനിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നും റിപ്പോർട്ട് പറയുന്നു. രേഖകൾ അനുസരിച്ച് ഉണ്ടായിരിക്കേണ്ടതിനേക്കാൾ കുറവാണ് സ്‌റ്റോറിലുണ്ടായിരുന്നത്. 25 ഇൻസാസ് റൈഫിളുകളും വിവിധ തരത്തിലുള്ള 12061 കാട്രിഡ്ജുകളും കാണാനില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാണാതായ ഒമ്പത് എംഎം ഡ്രിൽ കാട്രിഡ്ജിന് പകരം കൃത്രിമ കാട്രിഡ്ജ് വച്ച് ക്രമക്കേട് മറയ്ക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Story Highlights- FACEBOOK POST, Jacob Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top