Advertisement

പ്രകൃതിദുരന്തങ്ങൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനങ്ങളല്ലെന്ന് മന്ത്രി ഇപി ജയരാജൻ

February 12, 2020
0 minutes Read

ക്വാറികളുടെ പ്രവർത്തനങ്ങൾ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തിയിട്ടില്ലെന്ന്  മന്ത്രി ഇപി ജയരാജൻ നിയമസഭയിൽ. ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും തുടർച്ചയായി രണ്ട് വർഷം സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിട്ടും ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ, നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുമുണ്ട്. അനധികൃത ഖനനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top