Advertisement

കോട്ടയത്ത് മുത്തൂറ്റ് ജീവനക്കാർക്കെതിരെ കയ്യേറ്റ ശ്രമം

February 12, 2020
1 minute Read

കോട്ടയത്തും മുത്തൂറ്റ് ജീവനക്കാർക്കെതിരെ വീണ്ടും കയ്യേറ്റ ശ്രമം. ടി.ബി റോഡിലെ മെയിൻ ബ്രാഞ്ചിൽ ജോലി കഴിഞ്ഞ് മടങ്ങിയ വനിതാ ജീവനക്കാരെയാണ് സിഐടിയു തൊഴിലാളികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരെ തൊഴിലാളികൾ വീണ്ടും ഭീഷണിപ്പെടുത്തി.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എഎസ്‌ഐക്കെതിരെയും തൊഴിലാളികൾ തട്ടിക്കയറി. ഇയാളുടെ ഫോൺ ബലം പ്രയോഗിച്ച് അക്രമികൾ തട്ടിയെടുത്തു. രണ്ടാഴ്ച മുമ്പ് കോട്ടയത്തെ വിവിധ ബ്രാഞ്ചുകളിൽ ജോലിക്കെത്തിയ വനിതാ ജീവനക്കാർക്ക് എതിരെ സിഐടിയു തൊഴിലാളികൾ ചീമുട്ട എറിഞ്ഞിരുന്നു. ഷട്ടറിൽ തിരുകി വച്ച മദ്യക്കുപ്പികൾ നീക്കി പൊലീസാണ് അന്ന് ബ്രാഞ്ചുകൾ തുറന്നു നൽകിയത്. സംഭവത്തിൽ ജീവനക്കാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

Story highlight: Muthoot employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top