Advertisement

സൗദിയിൽ വാഹനാപകടങ്ങളിൽ പിടിയിലാകുന്ന വനിതകളുടെ എണ്ണം താരതമ്യേന കുറവ്

February 12, 2020
1 minute Read

സൗദിയിൽ വാഹനാപകടങ്ങളിൽ പിടിയിലാകുന്ന വനിതകളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ട്രാഫിക് വിഭാഗം. നിയമലംഘനങ്ങളുടെ പേരിൽ ഒരു വനിതാ ഡ്രൈവറും ലോക്കപ്പിൽ കഴിയുന്നില്ലെന്നും ട്രാഫിക് വിഭാഗം മേധാവി പറഞ്ഞു.

ട്രാക്കുകൾ തെറ്റിച്ച് വാഹനമോടിക്കുന്നവർക്കുള്ള പിഴ 20 ദിവസത്തിന്നകം പ്രാബല്യത്തിൽ വരുമെന്ന് സൗദി ട്രാഫിക് വിഭാഗം മേധാവി മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു. ഗതാഗത നിയമലംഘനം മൂലം വനിതകൾ ആരും ലോക്കപ്പിൽ കഴിയുന്നില്ല. ഗുരുതരമല്ലാത്തതും ലോകപ്പ് ശിക്ഷ ആവശ്യമില്ലാത്തതുമായ വാഹനാപകടങ്ങളും നിയമലംഘനങ്ങളുമാണ് വനിതാ ഡ്രൈവർമാരിൽ നിന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അൽ ഹസയിൽ വനിതാ ഡ്രൈവിങ് സ്‌കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അൽ ബസ്സാമി അറിയിച്ചു. രാജ്യത്തെ വാഹന പരിശോധനാ കേന്ദ്രങ്ങൾ അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കും.

റോഡുകളിൽ വാഹനങ്ങളുമായി അഭ്യാസം നടത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ പ്രത്യേക സമിതി പരിശോധിച്ചു നടപടി സ്വീകരിക്കും. ഗതാഗത നിയമലംഘനങൾക്ക് ഏർപ്പെടുത്തുന്ന ശിക്ഷയെ കുറിച്ച് അറിയാനും വിശദീകരണം ചോദിക്കാനും വാഹനമുടമകൾക്ക് അവകാശമുണ്ട്. അബ്ശിർ പോർട്ടൽ വഴി ഇതിനുള്ള പരിഹാരമാർഗം ഉണ്ടാകും. നടപടിയെ ചോദ്യം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പലർക്കും ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ടെന്നും ബസ്സാമി പറഞ്ഞു. ശക്തമായ നടപടികൾ കാരണം സൗദിയിൽ വാഹനാപകടങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് റിപോർട്ട്.

Story Highlights- Saudi, Women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top