രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ട്രംപ് ഈ മാസം 24 ന് എത്തും

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഫെബ്രുവരി 24 ന് ഇന്ത്യയിലെത്തും. വൈറ്റ് ഹൗസാണ് ഇക്കാര്യമറിയിച്ചത്.

‘പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതൽ 25 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാൻ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യുഎസ്- ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അമേരിക്കൻ-  ഇന്ത്യൻ ജനതകൾ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുകയും ചെയ്യും’ വൈറ്റ് ഹൗസ് ട്വീറ്റിലൂടെ വ്യക്തമാക്കി.

പ്രസിഡന്റ് ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മിൽ നേരത്തെ നയതന്ത്ര ചർച്ചകൾ നടത്തിവരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ റിപബ്ലിക് ദിന പരേഡിൽ മുഖ്യ അതിഥിയായി ഇന്ത്യ ട്രംപിനെ ക്ഷണിച്ചെങ്കിലും മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാൽ ട്രംപ് ക്ഷണം നിരസിക്കുകയായിരുന്നു.

Story highlight: Trump,two-day visit to India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top