ബീഫ് വ്യവസായം ആഗോളതാപനത്തിന് കാരണമാകുന്നു: കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ്

ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന വിപത്താണെന്ന് മുന്‍ പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേഷ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നതിലൂടെ ആഗോള താപനം കുറയ്ക്കാനാകുമെന്ന് ജയറാം രമേഷ് അഭിപ്രായപ്പെട്ടു. ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയറാം രമേഷ്.
‘ബീഫ് കറി കേരളത്തിലെ വളരെ പ്രധാനപ്പെട്ട വിഭവമാണെന്ന് എനിക്കറിയാം. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്’, അദ്ദേഹം പറഞ്ഞു. സസ്യാഹാര ശീലിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സാധിക്കുമോ എന്ന കാണികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യസഭാ എംപിയായ ജയറാം രമേഷ്.
ആഗോളതാപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശിലമാക്കണം എന്ന കാഴ്ചപ്പാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ പൂര്‍വ്വീകര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയ്റാം രമേഷ് അഭിപ്രായപ്പെട്ടു.
Story Highlights- Beef industry causes global warming, Congress leader, Jairam Ramesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here