കെൽട്രോണിനെ മറയാക്കി കേരളാ പൊലീസിൽ ഉപകരാറിന് നീക്കം; ബെഹ്‌റയ്‌ക്കെതിരെ സിഎജി റിപ്പോർട്ട്

സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കായി കേരളാ പൊലീസ് നടപ്പിലാക്കിയ സിംസ് പദ്ധതിയിലും തിരിമറിയെന്ന് സൂചന. പൊലീസ് നടപ്പിലാക്കുന്ന പദ്ധതിയുടെ ലാഭം കൊയ്യുന്നത് സ്വകാര്യ കമ്പനിയെന്ന് ആരോപണം.
കെൽട്രോണിന്റെ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത പദ്ധതി നിലവിൽ നടത്തുന്നത് ഗാലക്‌സൺ എന്ന സ്ഥാപനം. കൂടുതൽ സ്വകാര്യ സ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനും എസ്പിമാർക്ക് നിർദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ സിസിടിവിയുടെ സെർവറുകളും സ്ഥാപിച്ച് പൊലീസ് ആസ്ഥാനത്തിരുന്ന് മോഷണവും മറ്റും തടയുന്നതിനുള്ള പദ്ധതിയാണ് സിംസ്.
അതേസമയം, വിഷയത്തിൽ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി
ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തന്റെ പിആർ വിഭാഗം പ്രതികരണം അറിയിക്കുമെന്ന് ബെഹ്‌റ വ്യക്തമാക്കി.
ബെഹ്‌റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെ വ്യാപക ക്രമക്കേടുകളുടെ ചുരുളഴിച്ചുകൊണ്ട് സിഎജി റിപ്പോർട്ട് പുറത്തുവന്നിരുന്നു. പൊലീസ് ക്വാർട്ടേഴ്‌സ് നിർമിക്കാനുള്ള തുകയിൽ നിന്ന് 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റിയെന്ന വാർത്ത ഇന്നലെ വൈകിട്ടോടെയാണ് പുറത്തുവരുന്നത്. തുക ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിച്ചുവെന്നും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോർട്ടിൽ സിഎജി വ്യക്തമാക്കുന്നു. തിരുവനന്തപുരം എസ്എപി ബറ്റാലിയനിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായെന്നും റിപ്പോർട്ട് പറയുന്നു. രേഖകൾ അനുസരിച്ച് ഉണ്ടായിരിക്കേണ്ടതിനേക്കാൾ കുറവാണ് സ്‌റ്റോറിലുണ്ടായിരുന്നത്. 25 ഇൻസാസ് റൈഫിളുകളും വിവിധ തരത്തിലുള്ള 12061 കാട്രിഡ്ജുകളും കാണാനില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാണാതായ ഒമ്പത് എംഎം ഡ്രിൽ കാട്രിഡ്ജിന് പകരം കൃത്രിമ കാട്രിഡ്ജ് വച്ച് ക്രമക്കേട് മറയ്ക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Story Highlights – Loknath Behra, Keltron
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here