Advertisement

സിഎജി റിപ്പോര്‍ട്ട്; ഡിജിപി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

February 13, 2020
2 minutes Read

ഡിജിപി ലോക് നാഥ് ബെഹ്‌റ മുഖ്യമന്ത്രി പണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിഎജി റിപ്പോര്‍ട്ട് വിവാദമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. പൊലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടിനെ പറ്റി മുഖ്യമന്ത്രിയും ഡിജിപിയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

‘സാധാരണ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നടപടിക്രമങ്ങളിലൂടെ പരിഹരിക്കാറാണ് പതിവ്. അത് ഇവിടെ പറയേണ്ട കാര്യം തന്നെയില്ല. ഇത് പറയേണ്ട ഫോറങ്ങളില്‍ വിശദീകരിക്കും’, എന്നായിരുന്നു പിണറായിയുടെ പ്രതികരണം. ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷനേതാവിന്റെ കത്ത് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ പറഞ്ഞു.

അതേസമയം, വിഷയത്തില്‍ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. തന്റെ പിആര്‍ വിഭാഗം പ്രതികരണം അറിയിക്കുമെന്ന് ബെഹ്റ വ്യക്തമാക്കി. ബെഹ്റയെ പ്രതിക്കൂട്ടിലാക്കി ഇന്നലെയാണ് വ്യാപക ക്രമക്കേടുകള്‍ ചൂണ്ടികാണിച്ച് സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നത്. പൊലീസ് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാനുള്ള തുകയില്‍ നിന്ന് 2.81 കോടി സംസ്ഥാന പൊലീസ് മേധാവി വകമാറ്റി ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിച്ചുവെന്നും റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു.

ഉപകരണങ്ങള്‍ വങ്ങുന്നതില്‍ സ്റ്റോര്‍ പര്‍ച്ചൈസ് മാനുവല്‍ പൊലീസ് വകുപ്പ് ലംഘിച്ചുവെന്നും പൊലീസിന് കാര്‍ വാങ്ങിയതിലും ക്രമക്കേട് ഉണ്ടെന്നുമാണ് സിഎജിയുടെ കണ്ടെത്തല്‍. തിരുവനന്തപുരം സ്‌പെഷ്യല്‍ ആംമ്ഡ് ബറ്റാലിയനില്‍ ഉപയോഗയോഗ്യമായ ആയുധങ്ങളുടെയും മറ്റും എണ്ണത്തില്‍ കുറവ് കണ്ടെത്തിയതായും നിയമസഭയുടെ മേശപ്പറുത്തുവച്ച റിപ്പോര്‍ട്ടില്‍ സിഎജി വ്യക്തമാക്കുന്നു

 

Story Highlights- CAG Report; The DGP met with the chief minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top