കൊറോണ വൈറസ് ; ജപ്പാനില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു

കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു. ടോക്യോയ്ക്ക് സമീപം കനാഗവാ പ്രീഫെക്ചറിലെ 80 വയസുകാരി മരിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ജപ്പാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗി മരണപ്പെടുന്ന ആദ്യ സംഭവമാണിത്.
അതേസമയം, മരണത്തിന്റെ കാരണം കൊറോണ വൈറസ് ബാധയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ലെന്നാണ് ജപ്പാന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു. ‘ഇവരുടെ മരണവും കൊറോണ വൈറസ് ബാധയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല. വാര്‍ധക്യസഹജമായ മറ്റു ബുദ്ധിമുട്ടുകളാണോ മരണകാരണമായതെന്ന് സ്ഥിരീകരിക്കാന്‍ സമയമെടുത്തേക്കും’ മന്ത്രി പറഞ്ഞു.
ജനുവരി 22ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച രോഗിയെ ഫെബ്രുവരി ഒന്നിനായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊറോണ സംശയത്തെത്തുടര്‍ന്ന് ഇവരുടെ രക്തം പരിശോധിക്കാനായി സാമ്പിള്‍ ശേഖരിച്ചിരുന്നുവെങ്കിലും പരിശോധനാഫലം വന്നത് ഇവരുടെ മരണശേഷമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
Story Highlights- Corona virus, First death reported in Japan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here