Advertisement

വാതുവയ്പ്പ്; സഞ്ജീവ് ഛാവ്‌ലയെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

February 13, 2020
1 minute Read

മുൻ സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഹാൻസി ക്രോണിയ അടക്കം ഉൾപ്പെട്ട വാതുവയ്പ്പ് കേസിൽ സഞ്ജീവ് ഛാവ്‌ലയെ കോടതി 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അഡീഷ്ണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് സുധീർ കുമാർ സിരോഹിയാണ് ഛാവ്‌ലയെ പന്ത്രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുന്നത്. 14 ദിവസത്തെ കസ്റ്റഡി അപേക്ഷിയാണ് പൊലീസ് സമർപ്പിച്ചിരുന്നത്.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവയ്പ്പ് എന്നാണ് 2000ൽ സഞ്ജീവ് ഛാവ്‌ല ഉൾപ്പെട്ട കേസ് അറിയപ്പെടുന്നത്.

2000 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഇന്ത്യ-സൗത്ത് ആഫ്രിക്ക പര്യടനത്തിനായി സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ക്രോണിയയുമായി സഞ്ജീവ് ഛാവ്‌ല ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. സഞ്ജീവ് ഛാവ്‌ല 1996ൽ യുകെയിൽ ബിസിനസ്സ് വീസയിലാണ് എത്തിയത്. പിന്നീട് ബിസിനസ്സ് ആവശ്യങ്ങൾക്കായി ഇടയ്ക്കിടെ ഇന്ത്യയിൽ പോയി വരുമായിരുന്നുവെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി.

2002ൽ വിമാനാപകടത്തിൽ ക്രോണിയ മരിച്ചു.

Story Highlights- Sanjeev Chawla, match fixing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top