കഞ്ചാവ് കടത്തൽ; മലപ്പുറത്ത് അഞ്ച് കിലോ കഞ്ചാവുമായി 71കാരി അടക്കം പിടിയിൽ

മലപ്പുറം കൊണ്ടോട്ടി ഭാഗങ്ങളിൽ ഇടനിലക്കാർക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. 71കാരിയായ സ്ത്രീ അടക്കം രണ്ടു പേരാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. മലപ്പുറം റേഞ്ച് എക്സൈസ് സംഘത്തിൻ്റെ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
തമിഴ്നാട്ടിൽ നിന്ന് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് അറസ്റ്റിലായ 71കാരി നൂർജഹാൻ. ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കൊണ്ടു വരുമ്പോഴാണ് കൊണ്ടോട്ടിയിൽ വെച്ച് ഇവരടങ്ങുന്ന സംഘം പിടിയിലായത്. ഇവരോടൊപ്പം അറസ്റ്റിലായ വേങ്ങരം സ്വദേശി റാഫി നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ്. മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഓട്ടോറിക്ഷയും 27500 രൂപയും ഇവരോടൊപ്പം കസ്റ്റഡിയിൽ എടുത്തു,. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഞ്ചാവ് കടത്തു കേസിൽ നേരത്തെയും ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൂർജഹാൻ. കൊണ്ടോട്ടിയിലും പരിസരപ്രദേശങ്ങളിലും പഴക്കച്ചവടത്തിൻ്റെ മറവിലാണ് റാഫി കഞ്ചാവ് വില്പന നടത്തിയിരുന്നത്.
Story Highlights: Ganja, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here