മലപ്പുറത്ത് മാനസിക ആരോഗ്യ കേന്ദ്രത്തിൽ ഒരാൾ മരിച്ച നിലയിൽ

മലപ്പുറം പെരിന്തൽമണ്ണയിലെ മാനസിക ആരോഗ്യ ചികിത്സാ കേന്ദ്രത്തിൽ ഒരാൾ മരിച്ച നിലയിൽ. ആശുപത്രിയിൽ പ്രവേശിപ്പിച്ച മാനസിക രോഗമുള്ള യുവാവിന്റെ കൂടെ കൂട്ടിരിപ്പിന് വന്ന തുവ്വൂർ സ്വദേശി മോയിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also: മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; പ്രതികളോട് ഹാജരാകാൻ കോടതി
ഒപ്പമുണ്ടായിരുന്ന രോഗി അപ്രത്യക്ഷനായി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണത്തിലെ ദുരൂഹത അകറ്റാനാകൂ എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പെരിന്തൽമണ്ണ ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ പരിശോധന നടത്തി. രോഗിയുള്ള സ്ഥലം കണ്ടെത്തിയതായാണ് സൂചന.
രോഗിയും മോയിനും താമസിച്ചിരുന്ന മുറി പൂട്ടിയിട്ട നിലയിലായിരുന്നു. പെരിന്തൽമണ്ണയിലെ ഡോക്ടർ സലീം സെന്റർ ഫോർ ന്യൂറോ സൈക്ക്യാട്രി ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here