റിയാദിലെ കുടുംബിനികളുടെ കൂട്ടായ്മ കലാ, സാംസ്‌കാരിക വിരുന്നൊരുക്കുന്നു

റിയാദിലെ കുടുംബിനികളുടെ കൂട്ടായ്മയായ അടുക്കളകൂട്ടം, കലാ, സാംസ്‌കാരിക വിരുന്നൊരുക്കുന്നു. ഡാസ്‌ലിംഗ് ദമാക 2020 എന്ന പേരിലാണ് പരിപാടി അരങ്ങേറുന്നത്.

ഈ മാസം 14ന് അസീസിയ ട്രെയിൻ മാൾ ഓഡിറ്റോറിയത്തിലാണ് ഡാസലിംഗ് ദമാക അരങ്ങേറുന്നത്. വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും. ദമ്പതികളായ ഷിഹാബ് ഷാ, ശബാന എന്നിവർ നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുട്ടികൾക്കായി സാൻഡ്‌വിച് തയാറാക്കൽ മത്സരം, കളറിംഗ് കോംപറ്റിഷൻ, മുതിർന്നവർക്ക് മത്സ്യ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പാചക മത്സരം, മൈലാഞ്ചി മത്സരം എന്നിവയും അരങ്ങേറും. വിജയികൾക്ക് സ്വർണ നാണയങ്ങൾ സമ്മാനിക്കും.

വനിതകളുടെ വ്യക്തിത്വവും സർഗ പ്രതിഭയും വളർത്തുന്നതിനാണ് അടുക്കളകൂട്ടം പ്രഥമ പരിഗണന നൽകുന്നത്. കലാ, സാംസ്‌കാരിക, ജീവകാരുണ്യ രംഗങ്ങളിൽ വനിതകളുടെയും കുടുംബിനികളുടെയും പങ്കാളിത്തം ഫലപ്രദമായി വിനിയോഗിക്കുമെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ഷഫീന ബദർ, ഷെർമിന റിയാസ്, ഷെമി ജലീൽ, തസ്‌നിം റിയാസ്, മുംതാസ് നസീർ, നെജില ഫഹദ് എന്നിവർ പങ്കെടുത്തു.

Story Highlights- Riyadh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top