രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കണമെന്ന ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് തെരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തണമെന്നും രാഷ്ട്രീയ പാർട്ടികൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണം
അവസാനിപ്പിക്കാൻ നിയമ നിർമാണത്തിന് ഉത്തരവിടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് പാർട്ടി ടിക്കറ്റ് നൽകുന്നത് വിലക്കി നിയമനിർമാണം കൊണ്ടുവരണമെന്ന് 2018 സെപ്റ്റംബറിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേന്ദ്രസർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ, കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് അശ്വിനി ഉപാധ്യായ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിൽ ആരോപിക്കുന്നു.
Story highlight: Supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here