Advertisement

സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

February 14, 2020
1 minute Read
cpim flag

സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും വിവാദവിഷയങ്ങൾ നേതൃയോഗങ്ങളിൽ ചർച്ചയാകും.

സംസ്ഥാന പൊലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ചേരുന്ന സിപിഎമ്മിന്റെ നേതൃയോഗങ്ങളിലെ പ്രധാന ചർച്ചാ വിഷയം മറ്റൊന്നാകില്ല. സിഎജി റിപ്പോർട്ടിനെ പൂർണ്ണമായും അംഗീകരിക്കുന്ന നിലപാടയിരിക്കില്ല സിപിഐഎം എടുക്കുക. അതുപോലെ തന്നെ ഡിജിപിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നേക്കില്ല.

കഴിഞ്ഞ മാസം കേരളത്തിൽ നടന്ന കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിംങ് യോഗത്തിൽ നടക്കും. ഗവർണ്ണർക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നു വരുമെന്നാണ് വിലയിരുത്തൽ. പന്തീരങ്കാവ് യുഎപിഎ കേസിൽ മുഖ്യമന്ത്രി നിലപാട് മാറ്റിയ ശേഷം നടക്കുന്ന ആദ്യയോഗമായത് കൊണ്ട് അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിൽ ഉണ്ടായേക്കും. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കളും മനുഷ്യമഹാശൃംഗലയും മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന നേതൃയോഗം വിലയിരുത്തും.

Story Highlights- CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top