എറണാകുളം ലോ കോളജിലെ സംഘര്‍ഷം: എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസ്

എറണാകുളം ലോ കോളജിലെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകരായ ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയ്ക്ക് സാരമായി പരുക്കേറ്റതിനെ തുടര്‍ന്നാണ് കേസ്. സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു നേതാക്കള്‍ക്കെതിരെ നാല് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എറണാകുളം ലോ കോളജിലെ എസ്എഫ്‌ഐ – കെഎസ്‌യു സംഘര്‍ഷത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ഹാദി ഹസന്‍, ആന്റണി എന്നിവരുടെ തലയ്ക്ക് ആഴത്തില്‍ മുറിവുണ്ട്. തങ്ങളെ മര്‍ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ഹാദി ഹസനും, ആന്റണിയും മൊഴി നല്‍കിയതോടെയാണ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

കോളജിലെ എസ്എഫ്‌ഐയുടെ 10 നേതാക്കളാണ് കേസില്‍ പ്രതികള്‍. കൂടാതെ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ – കെഎസ്‌യു നേതാക്കള്‍ക്കെതിരെ മറ്റ് മൂന്നു കേസുകള്‍ കൂടി പൊലീസ് എടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റെന്ന പരാതിയിലും കേസെടുത്തു. സംഘര്‍ഷത്ത തുടര്‍ന്ന് വരുന്ന 24 വരെ കോളജിനു, ഹോസ്റ്റലിനും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Story Highlights: Sfi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top