ജിദ്ദ-കോഴിക്കോട് എയര്‍ ഇന്ത്യ ജംബോ വിമാനസര്‍വീസ് 16 മുതല്‍ പുനരാരംഭിക്കും

സൗദിയിലെ ജിദ്ദ കോഴിക്കോട് സെക്ടറില്‍ എയര്‍ ഇന്ത്യയുടെ ജംബോ വിമാന സര്‍വീസ് 16 മുതല്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സൗദി വെസ്േറ്റണ്‍ റീജിയണല്‍ മാനേജര്‍ പ്രഭുചന്ദ്രന്‍ അറിയിച്ചു. 2015 ലാണ് എയര്‍ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള ജംബോ വിമാന സര്‍വീസ് നിര്‍ത്തിയത്.
നിലവില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസാണുള്ളത്. ഇത് നാലായി ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ അനുവദിക്കുമെന്നും പ്രഭുചന്ദ്രന്‍ അറിയിച്ചു. എക്കണോമി ക്ലാസില്‍ 45 കിലോവരെ ലഗേജുകളനുവദിക്കുന്നതും എയര്‍ ഇന്ത്യയുടെ മാത്രം പ്രത്യേകതയാണെന്നും പ്രഭുചന്ദ്രന്‍ വ്യക്തമാക്കി.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍വീസ് യാഥാര്‍ഥ്യമാകുന്നത്. സര്‍വീസ് പുനഃരാരംഭിക്കുന്നതോടെ മലബാര്‍ മേഖലയിലെ യാത്രക്കാര്‍ക്ക് യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു പരിധിവരെ ആശ്വാസമാകും.
Story Highlights- Jeddah-Kozhikode, Air India Jumbo flight, resumes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here