വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിയെ കാമുകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിയെ കാമുകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന പെൺകുട്ടിയെ അതിവേഗത്തിൽ വരുന്ന കാറ് ഇടിച്ച് തെറിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.
വാലന്റൈൻസ് ദിനത്തിൽ പെരുമ്പാവൂർ സ്വദേശി സഗീർ തന്റെ പ്രണയബന്ധം ഉപേക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണിത്. കൊച്ചി എംജി റോഡിലെ മുല്ലശേരി കനാൽ റോഡിൽ വച്ചായിരുന്നു സംഭവം. എംജി റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി സുഹൃത്തിനെ മെട്രോ സ്റ്റേഷനിലാക്കി മടങ്ങുമ്പോൾ പിന്നാലെ വന്നാണ് സഗീർ കാർ ഇടിപ്പിച്ചത്. അതിവേഗത്തിൽ വരുന്ന സഗീറിന്റെ കാർ പെൺകുട്ടിയുടെ സ്‌കൂട്ടറിലിടിക്കുന്നതും, പിന്നീട് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് സഗീറിനെതിരെ കേസെടുത്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ സഗീറിനെ കോടതി റിമാന്റ് ചെയ്തു.
Story highlight: Footage,Valentine’s Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here