വ്യാജപാസ്‌പോർട്ട് കേസ് : നൈജീരിയൻ ഫുട്‌ബോൾ താരം അറസ്റ്റിൽ

വ്യാജപാസ്‌പോർട്ട് കേസിൽ നൈജീരിയൻ ഫുട്‌ബോൾ താരത്തെ അറസ്റ്റ് ചെയ്തു. കോടതി വാറന്റ് പ്രകാരം നാഗ്പൂർ പൊലീസാണ് റോയൽ ട്രാവൽസ് ടീം താരം ഓക്കെ ഇമ്മാനുവൽ യൂക്കാച്ചിയെ അറസ്റ്റ് ചെയ്തത്.
2015 ലാണ് വ്യാജപാസ്‌പോർട്ടുമായി ഇമ്മാനുവൽ യൂക്കോച്ചി നാഗ്പൂരിൽ അറസ്റ്റിലാവുന്നത്. ജാമ്യത്തിലിറങ്ങിയ ഇമ്മാനുവൽ വിചാരണ സമയത്ത് കോടതിയിൽ ഹാജരായില്ല. തുടർന്ന് നാഗ്പൂരിലെ കാംപ്ടി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കോഴിക്കോട് ആസ്ഥാനമായുള്ള റോയൽ ട്രാവൽസ് ടീമിൽ ഉണ്ടെന്ന വിവരം അറിഞ്ഞ് നാഗ്പൂർ പൊലീസ് കോഴിക്കോട്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇത് 2015 സംഭവമാണെന്നും യഥാർത്ഥ പാസ്‌പോർട്ട് ഇപ്പോൾ കൈവശമുണ്ടെന്നും, ഈ പാസ്‌പോർട്ട് ഉപയോഗിച്ച് കേരളത്തിൽ പല തവണ ഫുട്‌ബോൾ കളിക്കാൻ വന്നിട്ടുണ്ടെന്നും ഇമാനുവൽ പറഞ്ഞു. കോഴിക്കോട് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ഇമ്മാനുവലിനെ നാഗ്പൂരിലേക്ക് കൊണ്ടുപോയി.
Story Highlights- Fake Passport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here