ഗതാഗതക്കുരുക്കിന് പരിഹാരം; കുണ്ടന്നൂർ- വൈറ്റില മേൽപാല നിർമാണം മാർച്ചിൽ പൂർത്തിയാകും

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം. കുണ്ടന്നൂർ- വൈറ്റില മേൽപാല നിർമാണം മാർച്ച് അവസാന വാരത്തോടെ പൂർത്തിയാകും. പണികൾ ഭൂരിഭാഗവും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഏപ്രിൽ മാസത്തോടെ പാലങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ശ്രമം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടൻ പണികൾ പൂർത്തിയാവുമെന്നും അധികൃതർ അറിയിച്ചു.
2017 ഡിസംബർ 11നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വൈറ്റില മേൽപാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. ആറുവരി പാതകളിലായി 717 മീറ്ററാണ് പാലത്തിന്റെ നീളം. 750 മീറ്ററാണ് കുണ്ടന്നൂർ മേൽപാലത്തിന്റെ നീളം. ഈ രണ്ട് ഫ്ളൈ ഓവറുകളും വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാവും. അപ്രോച്ച് റോഡുകളുടെയും പണികൾ അവസാന ഘട്ടത്തിലാണ്. ഫ്ള്ളെ ഓവറുകൾക്കായി കിഫ്ബിയിൽ നിന്നാണ് പണം കണ്ടെത്തുന്നത്.
Story highlight: Kundanoor, vytla flyover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here