കരുണ മ്യൂസിക് നൈറ്റ് വിവാദം; ബിജിപാലിന് എറണാകുളം ജില്ലാ കളക്ടർ നോട്ടിസ് അയച്ചു

കരുണ മ്യൂസിക് നൈറ്റ് വിവാദത്തിൽ സംഗീത സംവിധായകൻ ബിജിപാലിന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് നോട്ടിസ് അയച്ചു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ രക്ഷാധികാരിയായി തന്റെ പേര് ഉപയോഗിച്ചത് അനുമതി കൂടാതെയെന്ന്
ചൂണ്ടിക്കാട്ടിയാണ് കളക്ടർ നോട്ടിസ് നൽകിയത്. നിയമവിരുദ്ധമായി തന്റെ പേര് ഉപയോഗിക്കരുതെന്നും ഇത്തരം പ്രവണതകളെ നിയമപരമായി തന്നെ നേരിടുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കരുണ മ്യൂസിക്കൽ നൈറ്റുമായി ബന്ധപ്പെട്ട് ആറ് ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകർക്ക് പിരിഞ്ഞു കിട്ടിയിരുന്നു. എന്നാൽ, പിരിഞ്ഞു കിട്ടിയ തുകയിൽ ഒന്നും തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിട്ടില്ല. സംഭവത്തിൽ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ പരിപാടിയായിരുന്നെന്നും തങ്ങളുടെ കൈയ്യിലെ പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്നുമുള്ള വാദവുമായി രംഗത്ത് ബിജിപാൽ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കളക്ടർ നോട്ടീസ് അയച്ചത്.
ഇത്തരത്തിൽ ഒരു സംഘടനയുമായി ബന്ധമില്ലെന്നും ഇതിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും അല്ലാത്ത പക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കളക്ടർ വ്യക്തമാക്കി.
Story highlight: Karuna musical night,bijipal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here