പൊലീസില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള: രമേശ് ചെന്നിത്തല

സംസ്ഥാന പൊലീസില്‍ നടക്കുന്നത് തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ക്രമക്കേട് മൂടിവയ്ക്കന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

പൊലീസിന്റെ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിച്ച സംഭവത്തിലൂടെ അഴിമതിക്ക് പിന്നിലെ ഉന്നത ഇടപെടല്‍ വെളിച്ചത്തായെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Story Highlights: ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top