തൃശൂരിൽ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് ക്രൂര മർദനം; കയ്പമംഗലത്ത് നാളെ ഹർത്താൽ

തൃശൂർ കയ്പമംഗലത്ത് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സലിന് മർദ്ദനമേറ്റു. തലയിലും മുഖത്തും ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ അഫ്‌സലി(42)നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി എട്ട് മണിയോടെ കൊപ്രക്കളത്തുള്ള ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിലിരിക്കുകയായിരുന്ന അഫ്‌സലിനെ ഹോട്ടലിൽ നിന്നെത്തിയ ഹോട്ടലുടമയുടെ ബന്ധുവാണ് ആക്രമിച്ചത്. ബൈക്കിൽ നിന്ന് അഫ്‌സലിനെ ചവിട്ടിവീഴ്ത്തിയ ശേഷം ഇരുമ്പ് പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവത്തിന് ശേഷം അക്രമി ഹോട്ടലിന്റെ അടുക്കളവാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ അഫ്‌സലിനെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്. അതേസമയം ആക്രമണം നടത്തിയ ആൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കയ്പമംഗലം പഞ്ചായത്തിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.
Story Highlights- Attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here