Advertisement

9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവം; അന്വേഷണം തുടരുന്നു

February 18, 2020
1 minute Read

മലപ്പുറം തിരൂരിൽ കഴിഞ്ഞ 9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറു കുട്ടികളും മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഇന്ന് രാവിലെ
മരിച്ച മൂന്നു മാസം പ്രായമായ കുട്ടിയുടെ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. പ്രാഥമിക പരിശോധനകളിൽ മരണത്തിൽ അസ്വാഭാവികത ഇല്ല.

തിരൂർ കോരങ്ങത്ത് പള്ളിയിൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് നടത്തിയ ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലുമാണ് കുട്ടിയുടെ
മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന പ്രാഥമിക വിലയിരുത്തലിൽ എത്തിയത്. ശരീരത്തിൽ മുറിവേറ്റതിൻ്റെയോ, ക്ഷതമേറ്റതിൻ്റെയോ ലക്ഷണങ്ങളില്ല. വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളും കണ്ടെത്താനായില്ല. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്കയച്ചു. തിരൂർ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അയൽവാസികൾ മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസിനെ അറിയിച്ചതോടെയാണ് അസ്വാഭാവിക മരണത്തിന് പൊലീസിന് കേസെടുത്തത്.

തറമ്മൽ റഫീഖ് -സബ്ന ദമ്പതികളുടെ ആറ് കുട്ടികളിൽ മൂന്നാമത്തെ പെൺകുട്ടി നാലര വയസിലും മറ്റു കുരുന്നുകൾ ഒരു വയസ് തികയും മുൻപെയുമാണ് മരിച്ചത്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടിയാണ് ഇന്ന് രാവിലെ ഇന്ന് മരിച്ചത്. കുട്ടികളുടെ മരണത്തിൽ സംശയില്ലെന്നും മരണകാരണം ജനിതക അസുഖമാണെന്നും ബന്ധുക്കൾ മൊഴി നൽകി. അന്വേഷണവുമായി സഹകരിക്കുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Story Highlights: Death, investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top