കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഏഴ് ലക്ഷം കോടി രൂപ സംഭാവന ചെയ്യും: ജെഫ് ബെസോസ്

കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാനായി എഴ് ലക്ഷം കോടി രൂപ സംഭാവന ചെയ്യുമെന്ന് ആമസോൺ മേധാവി ജെഫ് ബെസോസ്. ഇതിനായി ബെസോസ് എർത്ത് ഫണ്ട് ആരംഭിച്ചതായും ജെഫ് അറിയിച്ചു.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ജെഫ് ബെസോസ് ഇക്കാര്യം പങ്കുവച്ചത്. കാലാവസ്ഥ വ്യതിയാനം തടയാനായി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്രജ്ഞർ, എൻജിഒകൾ എന്നിവർക്കാണ് പണം നൽകുക.
Read Also: ജെഫ് ബെസോസ് സംസാരിക്കുന്നതിനിടെ വേദിയിൽ ഇന്ത്യൻ വംശജയുടെ പ്രതിഷേധം; വീഡിയോ
ഈ വേനൽക്കാലം മുതൽ ഏഴ് ലക്ഷം കോടി രൂപ വിതരണം ചെയ്യുമെന്നും ശതകോടീശ്വരനായ ബെസോസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ലോകത്തെ എല്ലാ മനുഷ്യരും ഒരുപോലെ പങ്കുവയ്ക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനായി ഞാനും ഒപ്പം ചേരുകയാണ്. നമ്മളെല്ലാവരും ഒരുമിച്ചു പോരാടിയാൽ ഭൂമിയെ രക്ഷിക്കാൻ കഴിയുമെന്ന പ്രത്യാശയും ജെഫ് പങ്കുവച്ചു.
കാലാവസ്ഥാ പ്രതിസന്ധിയിൽ ആമസോണിന്റെ പങ്കിനെക്കുറിച്ച് സംസാരിച്ച ജീവനക്കാരെ പുറത്താക്കുമെന്ന് കമ്പനി ഭീഷണിപ്പെടുത്തി എന്ന വെളിപ്പെടുത്തൽ വന്നതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥ വ്യതിയാനം തടയാൻ ആമസോൺ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവും ഏറെ നാളായി നിലനിൽക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ ധനികനായ ജെഫ് ബെസോസിന്റെ വ്യക്തിഗത ആസ്തി തന്നെ 92 ലക്ഷം കോടി രൂപയിലധികം വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here