ജെഫ് ബെസോസ് സംസാരിക്കുന്നതിനിടെ വേദിയിൽ ഇന്ത്യൻ വംശജയുടെ പ്രതിഷേധം; വീഡിയോ

ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് പ്രതിഷേധവുമായി കയറിച്ചെന്ന് ഇന്ത്യൻ വംശജയായ മൃഗാവകാശ പ്രവർത്തക. ലാസ് വെഗാസിൽവെച്ചു നടന്ന പരിപാടിക്കിടെയാണ് സംഭവം. പ്രിയ സാഹ്നി എന്ന 30കാരിയാണ് വേദിയിലേക്ക് ഇടിച്ചുകയറിച്ചെന്നത്.
കാലിഫോർണിയയിലെ ബെർകിലിയിൽ താമസക്കാരിയായ പ്രിയ സാഹ്നി ആമസോണിലൂടെ കോഴികളെ വിതരണം ചെയ്യുന്ന ചില സ്ഥാപനങ്ങൾ കോഴികളെ പരിചരിക്കുന്ന രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രിയ വേദിയിലേക്ക് കയറുമ്പോൾ ബഹിരാകാശത്തേക്ക് സാറ്റലൈറ്റുകൾ വിക്ഷേപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബെസോസ്.
കോഴികളെ ഉപദ്രവിക്കുന്നതിൽ നിന്നും ആമസോൺ പിന്മാറണമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞായിരുന്നു പ്രിയ വേദിയിലേക്ക് കയറിയത്. ബെസോസിന്റെ അടുത്തെത്തിയപ്പോഴേക്കും പ്രിയയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here