ഒസ്മാനിയ സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒസ്മാനിയ സർവകലാശാല മുൻ ഗവേഷണ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോമ്പള്ളി നാർസയ്യ എന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
യമുന ഹോസ്റ്റലിലെ മൂന്നാം നമ്പർ മുറിയിലാണ് കോമ്പള്ളി നാർസയ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ നർസയ്യയെ കാണാതിരുന്നതോടെ വിദ്യാർത്ഥികൾ നടത്തിയ തെരച്ചിലിൽ അദ്ദേഹത്തെ മുറിയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.
Read Also : തപസ് പാൽ അന്തരിച്ചു
മൂക്കിൽ നിന്ന് രക്തം ഒഴുകുന്ന നിലയിലാണ് നർസയ്യയെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നർസയ്യ വിഷം കഴിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാൽ നാർസയ്യയിൽ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ എസ് രാജശേഖർ റെഡ്ഡി പറഞ്ഞു.
Story Highlights- Osmania University
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here