ശരാശരി ശരീര ഊഷ്മാവ് 98.6 ഡിഗ്രി ഫാരൻഹീറ്റ് അല്ല; വർഷങ്ങളായി തുടരുന്ന വിശ്വാസം തെറ്റെന്ന് പഠനം

മനുഷ്യൻ്റെ ശരാശരി ശരീര ഊഷ്മാവ് 98.6 ഡിഗ്രി ഫാരൻഹീറ്റ് ആണെന്നാണ് കാലാകാലങ്ങളായി തുടരുന്ന വിശ്വാസം. എന്നാൽ ഈ വിശ്വാസം തെറ്റാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ശരാശരി ശരീര ഊഷ്മാവ് 98.6 ഫാരൻഹീറ്റിനു താഴെയാണെന്നാണ് പുതിയ പഠനം. ലിംഗം, വയസ്സ്, സമയം എന്നിങ്ങനെയുള്ള കാര്യങ്ങൾ അടിസ്ഥാനമാക്കി ഇതിൽ വ്യത്യാസം ഉണ്ടാവുമെന്നും പുതിയ പഠനം സൂചിപ്പിക്കുന്നു. സയൻ്റിഫിക് ജേണലായ ഇലൈഫിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

1851ൽ ജർമൻ ശാസ്ത്രജ്ഞനായ കാൾ ഓഗസ്റ്റ് ആണ് മനുഷ്യൻ്റെ ശരാശരി ശരീരോഷ്മാവ് 98.6 ആണെന്ന് കണ്ടെത്തിയത്. എന്നാൽ ഈ കണക്ക് ഓരോ ദശകത്തിലും മാറി വരുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ജനന വർഷം അനുസരിച്ച് ഓരോ ദശകത്തിലും 0.05ഓളം ഡിഗ്രി ഫാരൻഹീറ്റ് ഊഷ്മാവ് കുറയുന്നുണ്ട്. ആളുകൾ വ്യത്യസ്തരായതു കൊണ്ട് ശരാശരി ഊഷ്മാവ് എന്ന് പറയാൻ സാധിക്കില്ലെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

വിവിധ കാലങ്ങളിലായി ജനിച്ചവർക്ക് വിവിധ തരത്തിലുള്ള ശരീര ഊഷ്മാവാണെന്നും ലിംഗ വ്യത്യാസം അനുസരിച്ച് വീണ്ടും ഊഷ്മാവ് വ്യത്യാസപ്പെടുമെന്നും പഠനത്തിൽ പറയുന്നു. ആളുകളുടെ ശരീരാകൃതിയിലും മെറ്റബോളിസത്തിലുണ്ടാവുന്ന വ്യതിയനങ്ങൾ ശരീരോഷ്മാവിലും പ്രതിഫലിക്കും. ക്ഷയരോഗം വ്യാപകമായിരുന്ന 80കളിൽ പുറത്തു വന്ന കണ്ടുപിടുത്തമെന്ന നിലയിൽ, 98.6 എന്ന കണക്ക് അങ്ങനെയും വ്യത്യാസപ്പെട്ടിരിക്കും. ക്ഷയരോഗം വന്നാൽ ശരീരോഷ്മാവ് അധികരിക്കും. വർഷങ്ങളായി ഊഷ്മാവ് കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അത് നല്ലതാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു.

Story Highlights: Average normal body temperature isn’t 98.6 anymore, and it’s getting lower research shows

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top