സംസ്ഥാനത്ത് നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം; നെതര്‍ലന്റ്‌സുമായി ധാരണാപത്രം ഒപ്പിടും

നൂതന സാങ്കേതിക വിദ്യകളുടെ വിനിയോഗത്തിന് നെതര്‍ലന്റ്‌സുമായി ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ, മെഷിന്‍ ലേണിംഗ് തുടങ്ങിയവയുടെ പ്രയോഗം ലക്ഷ്യമിട്ട് ദി നെതര്‍ലന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് അപ്ലൈഡ് സയന്റിഫിക്ക് റിസര്‍ച്ചുമായി (ടിഎന്‍ഒ) ഐടി വകുപ്പിനു കീഴിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേര്‍ (ഐസി ഫോസ്) ആണ് ധാരണാപത്രം ഒപ്പിടുന്നത്.

ഫോര്‍ത്ത്‌കോഡ് നെതര്‍ലന്റ്‌സുമായി സഹകരിച്ചാണ് ഇത് പ്രാവര്‍ത്തികമാക്കുക. ധാരണാപത്രമനുസരിച്ച് സംസ്ഥാനത്ത് ഐഒടിയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്.

സ്മാര്‍ട്ട് വില്ലേജസ്, വാട്ടര്‍ മാനേജ്‌മെന്റ്, പരിസ്ഥിതി, കന്നുകാലി സമ്പത്ത്, വിള സംരക്ഷണം, ദുരന്തപ്രതിരോധം മുതലായ മേഖലകളില്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചാണ് നെതര്‍ലാന്റ്്‌സുമായുള്ള സഹകരണം. കഴിഞ്ഞ വര്‍ഷം നെതര്‍ലന്റ്‌സ് സന്ദര്‍ശിച്ചപ്പോള്‍ ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: Cm Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top